വടകര: ട്രെയിനിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓർക്കാട്ടേരി കുനിയിൽ പറമ്പത്ത് രൺദീപിനെയാണ് (29) വടകര പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സജീഷിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
585 ഗ്രാം കഞ്ചാവും പ്രതിയിൽനിന്ന് പിടികൂടി. ഒഡിഷയിൽനിന്ന് കഞ്ചാവുമായി വടകരയിൽ ട്രെയിനിറങ്ങി വരുന്നതിനിടയിലാണ് ഉച്ചക്ക് 12.45ഓടെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Comments
Post Views: 67