LOCAL NEWS
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്‍ എസ് എസ്, യു എസ് എസ് ജേതാക്കളെ അനുമോദിച്ചു
കൊയിലാണ്ടി:പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്‍ എസ് എസ്, യു എസ് എസ് ജേതാക്കളെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.അനുമോദന സദസ്സ് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ജേതാക്കൾക്ക് മൊമെന്റോ നല്കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. വൈസ്പ്രസിഡണ്ട് ബിന്ദു മഠത്തിൽ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ,ബ്ലോക്ക് മെംബർ എം പി മൊയ്തീൻകോയ,എ ഇ ഒ പി പി സുധ,ബി പി ഒ യൂസുഫ് നടുവണ്ണൂർ,ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷാജി എൻ ബലറാം മുതലായവർ പ്രസംഗിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി എം കോയ സ്വാഗതവും,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ നന്ദിയും പറഞ്ഞു.
Comments