മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് കാന്‍റീനിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് കാന്‍റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. ഇതേത്തുടർന്ന് വിദ്യാര്‍ത്ഥികള്‍ കോളജിനു മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മെസ് ഫീസ് ഇനത്തില്‍ വന്‍ തുക ഈടാക്കുന്ന മാനേജ്മെന്‍റ് വൃത്തിഹീനമായ രീതിയിലാണ് കാന്‍റീന്‍ നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

സ്ക്രൂ, പുഴു, ഈച്ച, കോഴിത്തൂവല്‍ ഇതെല്ലാം മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പലപ്പോഴായി വിദ്യാർത്ഥികൾക്ക്  കിട്ടിയതാണ്. അന്നം മുടക്കിയ സകല മാലിന്യങ്ങളുടെയും ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അപ്പപ്പോള്‍ തന്നെ എടുത്തുവച്ചു. ഇതേക്കുറിച്ച് പലതവണ മാനേജ്മെന്റിന് പരാതിയും നല്‍കി. സഹികട്ടാണ് ഒടുവില്‍ സമരത്തിനിറങ്ങിയത്. കോളജിലെ അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥിളാണ് പ്രധാന ഓഫീസിനു മുന്നില്‍ മണിക്കൂറുകളോളം സമരം നടത്തിയത്. 

Comments
error: Content is protected !!