Uncategorized

മില്ലറ്റ് പ്രചാരണ പ്രദർശന വിപണന കേന്ദ്രം കൊയിലാണ്ടിയിൽ ആരംഭിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിൽ ജീവിതശൈലി രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി കൊയിലാണ്ടിയിൽ മില്ലറ്റ് പ്രചാരണ, പ്രദർശന, വിപണന കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ നിർവഹിച്ചു.

കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട് ഡോ. ബിനു ശങ്കർ അധ്യക്ഷനായി. കെ ശിവാനന്ദൻ മാസ്റ്റർ, കെ മാധവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ‘ഉറവ് നാച്ചുറൽ പ്രോഡക്ട്സ്’ എന്ന പേരിൽ ബപ്പങ്ങാട് കൈരളി ഓഡിറ്റോറിയത്തിന് സമീപം ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തിൽ ഒൻപത് മില്ലറ്റുകളുടെയും പ്രദർശനവും വിപണനവും നടക്കും.

ഇതിനുപുറമേ ജീവിതശൈലി രോഗങ്ങൾ ശമിപ്പിക്കാൻ ഉതകുന്ന പോസിറ്റീവ് മില്ലറ്റുകളുടെ സവിശേഷതകൾ വിവരിക്കുന്ന പ്രചാരണ പോസ്റ്ററുകളും ഉണ്ട്. ചെറു ധാന്യങ്ങൾക്ക് പുറമേ മറ്റു ജൈവ ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണവും ഇവിടെ നടക്കുന്നുണ്ട്. കേന്ദ്രത്തോട് അനുബന്ധിച്ച് ചെറു ധാന്യങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും നടത്തുമെന്ന് കേന്ദ്രത്തിന്റെ ചുമതലക്കാരനായ ഡോ. ബിനു ശങ്കർ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button