തിങ്കളാഴ്ച കാറ്റിലും കോളിലും ഇടിമിന്നലിലിലും പെട്ട് കടലിൽ കാണാതായ മത്സ്യ തൊഴിലാളിയെ കണ്ടെത്താനായില്ല

 

നന്തി :നന്തിയിലെ പീടിക വളപ്പിൽ പി വി റസാഖിനെ (45) യാണ് കടലിൽ കാണാതായത്ത്. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ കടലൂരിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു. പി ഡി പി പ്രവർത്തകൻ കൂടിയായ റസാഖ് ഒരു ചെറുവള്ളത്തിൽ തട്ടാൻ കണ്ടി അഷറഫ് എന്ന മറ്റൊരു തൊഴിലാളിയോടൊപ്പം കടലിൽ പോയതായിരുന്നു. തോണിയിൽ ഇടിമിന്നലേറ്റ് റസാഖ് കടലിൽ തെറിച്ചു വീഴുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന അഷറഫ് പറയുന്നു. ഇയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും റസാഖിനെ കണ്ടെത്താനായില്ല.

വലിയിൽ പിടിച്ചു നിന്ന അഷറഫിനെ ഒമ്പത് മണിയോടെ വിവരമറിഞ്ഞ്, അന്വേഷിച്ച് പോയ മറ്റ് തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. 15 മണിക്കൂർ പിന്നിട്ടിട്ടും കോസ്റ്റ് ഗാർഡോ സർക്കാറിൻ്റെ തിരിച്ചിൽ സംഘങ്ങളോ എത്താത്തതിൽ പ്രതിഷേധിച്ച് നന്തിയിൽ പി ഡി പി പ്രവർത്തകരും ജനങ്ങളും ചേർന്ന് റോഡ് ഉപരോധിച്ചു. എം എൽ എ കാനത്തിൽ ജമീല സ്ഥലത്തെത്തി ആവശ്യമായത് ചെയ്യാമെന്ന് ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

കുറുവങ്ങാട്ടെ കുഴിത്തളത്തിൽ റാബിയയാണ് റസാഖിൻ്റെ ഭാര്യ. മുഹമ്മദ് മുക്താർ, മുഹമ്മദ് ഷാഫി, ഉമേയർ, റുഷൈദ് എന്നിങ്ങനെ നാല് ആൺ മക്കളാണ് റസാഖിന്.

Comments
error: Content is protected !!