നീറ്റ് പി ജി 2024 പരീക്ഷ ജൂലൈ ഏഴിന്

ന്യൂഡൽഹി: 2024 ലെ നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലായ് ഏഴിന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്. പരീക്ഷ മാര്‍ച്ച് മൂന്നിന് നടത്തിയേക്കുമെന്ന് പ്രഖ്യാപിച്ച  നോട്ടീസ് അസാധുവാക്കി പരീക്ഷ ജൂലൈ ഏഴിലേക്ക് പുനക്രമീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

നീറ്റ് പിജി 2024-ന്റെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 15 ആയിരിക്കും.
നാഷണൽ എക്‌സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു.
2018ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്- ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച് പിജി പ്രവേശനത്തിനായി നെക്സ്റ്റ് പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പിജി പരീക്ഷ തുടരും.
Comments
error: Content is protected !!