KERALA

അതിശൈത്യത്തില്‍ വിറങ്ങലിച്ച് നീലഗിരി; ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടി പ്രദേശവാസികള്‍

ഗൂഡല്ലൂർ: അതിശൈത്യത്തില്‍ തണുത്ത് വിറയ്ക്കുകയാണ് തമിഴ്‌നാട്ടിലെ നിലഗിരി. ജില്ലയില്‍ കുറഞ്ഞ താപനില പൂജ്യത്തിലേക്ക് കടക്കുന്നു. ഊട്ടിയിൽ ഒരു ഡിഗ്രി സെല്ഷ്യസും  രണ്ട് ഡിഗ്രി സെല്‍ഷ്യസുമൊക്കെയാണ് താപ നില. പ്രദേശത്ത് സമീപകാലത്തില്ലാത്ത തണുപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനങ്ങളുടെ ജീവിതം ഈ കൊടും തണുപ്പില്‍ ഏറെ ദുസഹമായിരിക്കുന്നു. തണുപ്പും മഞ്ഞ് വീഴ്ച്ചയും സാരമായി കൃഷിയെയും ബാധിച്ചിട്ടുണ്ട് . തണുപ്പ് മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഏറെക്കുറേ സമാനമായ സാഹചര്യമാണ് ഗൂഢല്ലൂരും.

തണുപ്പ് മൂലം ജനങ്ങള്‍ക്ക് രാവിലെ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. കവലകളില്‍ ആളുകള്‍ കൂട്ടമായി തീകായുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷക പ്രതിനിധികളുടെ അഭിപ്രായം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button