KOYILANDIUncategorized

കോൺഗസ്സ് നേതാവും വിരമിച്ച അദ്ധ്യാപകനുമായ കെ കെ നാരായണൻ നായർ നിര്യാതനായി

കൊയിലാണ്ടി:കോതമംഗലത്തെ രശ്മിയിൽ കെ കെ നാരായണൻ നായർ (82) നിര്യാതനായി. പൊയിൽ കാവ് ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, രണ്ടു തവണ കൊയിലാണ്ടി പഞ്ചായത്ത് ഭരണ സമിതി അംഗം, പന്തലായനി ക്ഷീര സഹകരണ സംഘം പ്രസിഡണ്ട്, കൊയിലാണ്ടി ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട്, കൊയിലാണ്ടി സിറ്റിസൺസ് കൌൺസിൽ ഭാരവാഹി, കൊയിലാണ്ടി താലൂക്ക് സാക്ഷരതാ മിഷൻ പ്രോജക്ട് ഓഫീസർ, കോതമംഗലം മഹാവിഷ്ണു ക്ഷേത്രക്കുളം നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട്, കോതമംഗലം പുവ്വർ പീപ്പിൾസ് സൊസൈറ്റി സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: രാധമ്മ. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, കെ കെ ദാമോദരൻ (റിട്ട. സെക്ഷൻ ഓഫീസർ കേരള കാർഷിക സർവ്വകലാശാലാ) പരേതനായ പുത്തൻ വളപ്പിൽ പത്മനാഭൻ നായർ. ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button