ജലമർമര മഴവിൽ യാത്രസംഘടിപ്പിച്ചു

നടുവണ്ണൂർ: ജലസംരക്ഷണം, പ്രകൃതി സ്നേഹം എന്നീ ആശയങ്ങളെ ചിത്രകലയിലൂടെ പ്രചരിപ്പിക്കുന്ന ജലമർമരം ചിത്രകലാ കൂട്ടായ്മയുടെ ചിത്രകലാ ക്യാമ്പിൻ്റെ ഭാഗമായി നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ദൃശ്യകലാവിഭാഗമായ മഴവിൽ ചന്തത്തിൻ്റെ ആഭിമുഖ്യത്തിൽ മഴവിൽ യാത്ര സംഘടിപ്പിച്ചു.

കരിയാത്തൻപാറ – തോണിക്കടവിൽ നടന്ന പരിപാടി ബഹു: എം എൽ എ അഡ്വ. കെ എം സച്ചിൽ ദേവ് ഉദ്ഘാടനം ചെയ്തു. മഴവില്ലരങ്ങ് ടീച്ചർ കോഡിനേറ്റർ ടി പി അനീഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത ശില്പിയും ചിത്രകാരനുമായ വത്സൽ കൂർമ കൊല്ലേരി മുഖ്യ ഭാഷണം നടത്തി. പ്രശസ്ത ചിത്രകാരൻ സിഗ്നിദേവരാജ് ജലച്ചായ സോദ്ധാഹരണ ക്ലാസ് നടത്തി. ജലമർമരം ഡയറക്ടർ പ്രദകുമാർ ഒഞ്ചിയം, ജലമർമ്മരം ക്യാമ്പ്പ്രോഗ്രാം കോഡിനേറ്റർ കുഞ്ഞബ്ദുള്ള തച്ചോളി, മഴവിൽ ചന്തം ടീച്ചർ കോഡിനേറ്റർ ശ്രീജേഷ് മാസ്റ്റർ എന്നിവർ ആശംസിച്ചു. കേരളത്തിനകത്തും പുറത്തും ചിത്രകലാ പ്രവർത്തനം നടത്തുന്ന നാല്പതോളം പ്രശസ്ത ചിത്രകാരന്മാരുടെ രണ്ടു ദിവസത്തെ ക്യാമ്പും അവരുടെ വിവിധ രചനാശൈലികൾ കാണാനായത് നവ്യാനുഭവമായി.
ചടങ്ങിൽ മഴവിൽ കലാ കൂട്ടായ്മ ജനറൽ കോഡിനേറ്റർ കെ.സി രാജീവൻ മാസ്റ്റർ സ്വാഗതവും മഴവിൽ നടനം ടീച്ചർകോഡിനേറ്റർ രമ്യ ടീച്ചർ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!