CRIME
കൊല്ലത്ത് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ തൂങ്ങി മരിച്ചു. കല്ലട പടപ്പക്കര സ്വദേശി സ്റ്റാലിനാണ് തൂങ്ങി മരിച്ചത്.
രാത്രിയിൽ ഡ്യൂട്ടി സമയത്ത് കാണാതായ സ്റ്റാലിനെ സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് സ്റ്റേഷനിലെ ജനറേറ്റർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വ്യക്തിപരമായ കാര്യങ്ങളാകാം മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലെ തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments