LOCAL NEWS

കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി പൂർവ്വാധ്യാപക സംഗമം നടത്തി

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി പൂർവ്വാധ്യാപക സംഗമം നടത്തി.. പി.മോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു . കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സി. ഭാസ്ക്കരൻ മാസ്റ്റർ, കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗങ്ങളായ വി.പി.രാജീവൻ , സ്മിജ പി.എസ്, സംസ്ഥാന സമിതി അംഗങ്ങളായ സി.സതീശൻ , സജീഷ് നാരായണൻ ,കെ . ഷാജിമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഡി.കെ ബിജു നന്ദിയും പറഞ്ഞു. അധ്യാപകർ നേതൃത്വം നൽകി പാട്ടുപന്തൽ എന്ന പേരിൽ ഗാനാലാപനവും നടന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button