മൂന്നാറിൽ വീണ്ടും ‘പടയപ്പ ‘യുടെ റേഷൻ കട ആക്രമണം

മൂന്നാർ: റേഷന്‍ കടകള്‍ക്കെതിരെ പടയപ്പയുടെ ആക്രമണം വീണ്ടും. കഴിഞ്ഞ ദിവസം പെരിയവാര എസ്റ്റേറ്റിലെത്തിയ കാട്ടാന റേഷന്‍ കട തകര്‍ത്ത് രണ്ട് ചാക്ക് അരി അകത്താക്കി മടങ്ങി. പടയപ്പ ലോക്കാടിലെ റേഷന്‍ കട പത്തിലധികം പ്രാവശ്യമാണ് തകര്‍ത്തത്.
ജനവാസമേഖലയില്‍ വര്‍ഷങ്ങളായി വിലസുന്ന പടയപ്പയെ തുരത്താന്‍ വനപാലകരോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരുനടപടികളും ഉണ്ടായിട്ടില്ലെന്ന് തോട്ടം തൊഴിലാളികൾ ആരോപിക്കുന്നു.
മൂന്നാറിലെ ജനവാസ മേഖലയില്‍ ഇങ്ങുന്ന കാട്ടാനകളുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. ചൊക്കനാട് എസ്റ്റേറ്റില്‍ കുട്ടിയുമായി ആറ് ആനകളാണ് ഒരു മാസക്കാലമായി നിലയുറപ്പിച്ചിരിക്കുന്നത്. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ജനവാസമേഖലയില്‍ എത്തുന്ന കാട്ടാനകള്‍ തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മൂന്നാര്‍, സൈലന്റുവാലി, നെറ്റിക്കുടി, ഗൂഡാര്‍വിള, ലോക്കാട് എസ്റ്റേറ്റുകളിലും മറിച്ചല്ല സ്ഥിതി. കാട്ടാനക്ക് പുറമെ കഴിഞ്ഞ ദിവസം ഇവിടെ കാട്ടുപോത്തും ഇറങ്ങി ഭീതിപടര്‍ത്തിയിരുന്നു. തൊഴിലാളികള്‍ ജോലിക്കുപോകുന്ന പാതയില്‍ രാവിലെ ഇറങ്ങിയ കാട്ടുപോത്തിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ വിരട്ടിയോടിച്ച് കാട്ടില്‍ കയറ്റിയത്.