കൊയിലാണ്ടി നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം  മിന്നല്‍ പരിശോധ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം  മിന്നല്‍ പരിശോധ നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.  ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ വ്യാപക പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങളും മറ്റും പിടിച്ചെടുത്തത്. പന്ത്രണ്ടോളം ഹോട്ടലുകളിൽ  നടത്തിയ പരിശോധനയിൽ ലാമാസ് കിച്ചന്‍, ഗാമ കിച്ചൻ, പെട്രാസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍  പിടിച്ചെടുത്തത്.

ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 പ്രദീപ് മറുതേരി, റിഷാദ് കെ, ലിജോയ് എല്‍, ജമീഷ് പി, സീന എം, ഷൈനി കെ കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ഇന്ദു  കെ എഎസ് ശങ്കരി അറിയിച്ചു.

Comments
error: Content is protected !!