KERALA

എ ഐ ക്യാമറക്കു മുന്നില്‍ അപകടകരമായ അഭ്യാസ പ്രകടനം നടത്തിയ യാത്രികരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എ ഐ ക്യാമറക്കു മുന്നില്‍ അഭ്യാസ പ്രകടനം നടത്തുകയും നമ്പര്‍ പ്ലേറ്റ് കൈ കൊണ്ട് മറച്ച് ഓടിക്കുകയും ചെയ്ത മൂന്ന് ബൈക്ക് യാത്രികരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോര്‍സൈക്കിള്‍ യാത്രക്കാരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

മൂന്നുപേരെ കയറ്റി മുന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് ഒരുകൈകൊണ്ട് മറച്ചുപിടിച്ച് മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിനാണ് കണ്ണൂര്‍ ചാലാട് സ്വദേശിയുടെ ലൈസന്‍സ്  സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ എടപ്പാളിലുള്ള ഐഡിടിആറില്‍ പരിശീലനത്തിനും അയച്ചു.

കഴിഞ്ഞ മാസം ഹെല്‍മറ്റ് ഇല്ലാത്തതിനും മൂന്നുപേരെ കയറ്റിയതിനു 155 തവണ കാമറയില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവിന് 86,500 രൂപ പിഴ ചുമത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പല തവണ മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചിട്ടും പ്രതികരണമുണ്ടായില്ല. കത്തയച്ചിട്ടും പിഴ അടച്ചില്ല. ഒടുവില്‍ എംവിഡി ഇയാളെ തേടി ചെറുകുന്നിലെ വീട്ടില്‍ ചെന്നാണ് നോട്ടിസ് നല്‍കിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button