പി സി ജോര്‍ജ് ബിജെപിയിലേക്ക്; ജനപക്ഷം ബിജെപിയില്‍ ലയിച്ചേക്കും
കോട്ടയം: ജനപക്ഷം സെക്കുലര്‍ നേതാവ് പി സി ജോര്‍ജ് ബിജെപിയിലേക്ക് ചേക്കാറാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പി സി ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും . ജനപക്ഷം ബിജെപിയില്‍ ലയിച്ചേക്കും.
ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നും സീറ്റിന്റെ കാര്യത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ബന്ധമില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിര്‍ദേശമെങ്കില്‍ നില്‍ക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതാണ് ശരിയെന്നാണ് പാര്‍ട്ടിയില്‍ എല്ലാവരുടെയും അഭിപ്രായമെന്നും പി സി ജോര്‍ജ് പറഞ്ഞു.