ദേശീയ പാത നിർമ്മാണം വൈകുമോ. മന്ത്രി എന്താണ് പറഞ്ഞത്.

ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സം സമയ ബന്ധിതമായി തീര്‍ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തടസ്സമുള്ള പ്രദേശങ്ങളില്‍ പ്രത്യേക യോഗം വിളിച്ച് ചര്‍ച്ചചെയ്യും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ആറുവരിപ്പാത പൂര്‍ത്തിയാക്കലാണ് ലക്ഷ്യം. കലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ മന്ത്രി പറഞ്ഞു.

ഇതോടെ കേരളത്തിലെ ദേശീയ പാത പുനർ നിർമ്മാണം വൈകും എന്ന സൂചനയാണോ മന്ത്രി നൽകുന്നത് എന്നും ചർച്ചകൾ ഉയർന്നു. ഇനിയും 5 വർഷങ്ങൾ എടുത്താവും പാത വികസനം സാക്ഷാത്ക്കരിക്കുന്നത് എന്നാണ് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. ഇത് സ്വഭാവികമായും കാബിനറ്റ് ബ്രീഫിങ്ങിലെ വിവരമാവും എന്നാണ് ചർച്ച ഉയർന്നിരിക്കുന്നത്. അങ്ങിനെയാണെങ്കിൽ അത് ഉദ്യോഗസ്ഥ തലത്തിലെ വിലയിരുത്തലാവും.

അഴിയൂര്‍–വെങ്ങളം പാത നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുമുണ്ടാകും. മൈസൂരു–വയനാട്– കോഴിക്കോട് പാതയും  മുന്‍ഗണന നല്‍കി നടപ്പാക്കും. വ തീരദേശപാതക്കുള്ള തടസ്സങ്ങള്‍ പരിശോധിക്കും. വയനാട് തുരങ്കപാതയും പൂര്‍ത്തിയാക്കും മന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!