പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

പൊയില്‍ക്കാവ്: ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലര്‍ച്ചെയാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്ര നടപ്പന്തലിനകത്തുള്ള ഇരുമ്പുകൊണ്ടുണ്ടാക്കിയ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഭണ്ഡാരത്തിലെ നാണയങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്.

കൊയിലാണ്ടി  പൊലീസും  വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . സമീപത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.

 

Comments
error: Content is protected !!