പ്രതീക്ഷയുടെ നിവേദനവുമായി തെയ്യം നവകേരള സദസ്സിൽ

തെയ്യം കെട്ടി ഭക്ത ജനങ്ങളുടെ മുന്നിൽ ദൈവത്തിന്റെ ആൾരൂപമായി മാറുമ്പോഴും സ്വന്തമായുള്ള വീടിന് കെട്ടിട നമ്പർ ലഭ്യമാകാത്തതിന്റെ ആശങ്കയിലായിരുന്നു തെയ്യം കലാകാരനായ ചെറുകാണിമീത്തൽ ശിവൻ. നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നവകേരള സദസിലൂടെ സമർപ്പിച്ച നിവേദനത്തിന് അനുകൂലമായ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം മടങ്ങിയത്.

ഐ എ വൈ പദ്ധയിലൂടെ വീട് ലഭിക്കുകയും പ്രദേശവാസികളുടെ അതിർത്തി പ്രശ്നം മൂലം വീടിന്റെ കെട്ടിടനമ്പർ റദ്ദാവുകയുമായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം അഭ്യർത്ഥിച്ചാണ് ശിവൻ നിവേദനം നൽകിയത്. ഉപജീവന മാർഗമായ തെയ്യം കലാരൂപത്തിന്റെ വേഷത്തിൽ സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ കൗണ്ടറിൽ നിവേദനം നൽകിയത് ഏവർക്കും നവ്യാനുഭവമായി. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിലേക്ക് എത്തുമ്പോൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ശിവൻ തെയ്യം വേഷം കെട്ടിയത്. തന്നെ പോലുളള സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് സർക്കർ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം നവ കേരള സദസിൽ നിന്നും മടങ്ങിയത്.

Comments
error: Content is protected !!