നാളെ (ഡിസംബർ 31) പ്രൈവറ്റ് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം: നാളെ (ഡിസംബർ 31) രാത്രി എട്ടു മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറു വരെ പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ഭാരവാഹികൾ അറിയിച്ചു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂ.

ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമ നിർമ്മാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിർമ്മാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ ഗുണ്ടാആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു.

ഡിസംബർ 31ന് സംസ്ഥാന വ്യാപകമായി സ്വകാര്യ പെട്രോൾ പമ്പുകൾ അടച്ച് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നു സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

Comments
error: Content is protected !!