KERALA
ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കാന്‍ നിർദ്ദേശം
കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കാന്‍ നിർദ്ദേശം. ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രമാണ് ഉണ്ടാകുക. കേരളത്തിന്‍റെ എസ്‌സിഇആര്‍ടി സിലബസിനു പകരം സിബിഎസ്ഇ സിലബസിൽ പഠിപ്പിക്കാനാണ് നിർദേശം. അടുത്ത അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി.
ഒന്നാം ക്ലാസ് മുതൽ മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾ ഇനി മുതൽ പ്രവേശനം സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. മലയാളം ഐച്ഛിക വിഷയമായി പഠിക്കാം, അറബി ഭാഷ സ്കൂളുകളും ഉണ്ടാവില്ല. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം എന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.
അതേസമയം നിലവിൽ ഒമ്പത്, പത്ത് ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ ഉത്തവ് ബാധകമല്ല. ഇവര്‍ക്ക് മലയാളം മീഡിയത്തിൽ തന്നെ തുടരാം.
Comments