ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

കൊച്ചി:ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട്   ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. പെൻഷൻ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് കോടതി അടിയന്തരമായി ഇടപെടണെന്നാണ് ആവശ്യം.

ചക്കിട്ടപ്പാറയിലെ ജോസഫിന്‍റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് അഭിഭാഷകയായ ഷിബി പൊതുതാൽപ്പര്യ ഹർജി നല്‍കിയത്. ഹര്‍ജിയില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാമൂഹ്യ നീതി വകുപ്പിനും ഹൈക്കോടതി നോട്ടീസ് നല്‍കി.

വിഷയത്തില്‍ മറുപടി തേടികൊണ്ടാണ് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.ഒക്ടോബറിൽ  കേന്ദ്രം സംസ്ഥാനത്തിന് 602 കോടി കുടിശ്ശിക അടക്കം നൽകിയെന്നും സെസ് തുകയും കേന്ദ്ര വിഹിതവും ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പെൻഷൻ നൽകിയില്ലെന്നും  ഹര്‍ജിക്കാരൻ  ചൂണ്ടിക്കാണിക്കുന്നു.

Comments
error: Content is protected !!