രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. 15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി പതിനഞ്ച് ആയിരിക്കും. രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് നാലുവരെയാണ് പോളിങ്

ആന്ധ്രാപ്രദേശില്‍ മൂന്ന്, ബിഹാര്‍ ആറ്, ഛത്തീസ്ഗഡ് ഒന്ന്, ഗുജറാത്ത് നാല്, ഹരിയാന ഒന്ന്, ഹിമാചല്‍പ്രദേശ് ഒന്ന്, കര്‍ണാടക നാല്, മധ്യപ്രദേശ് അഞ്ച്, മഹാരാഷ്ട്ര ആറ്, തെലങ്കാന മൂന്ന്, ഉത്തര്‍പ്രദേശ് പത്ത്, ഉത്തരാഖണ്ഡ് ഒന്ന്, പശ്ചിമബംഗാള്‍ അഞ്ച്, ഒഡീഷ മൂന്ന്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

Comments
error: Content is protected !!