KERALA

ക്രിസ്തുമസ് കാലത്ത് റേഷന്‍ അരിവിതരണം മുടങ്ങില്ല

തിരുവനന്തപുരം:  ക്രിസ്തുമസ് കാലത്ത് റേഷന്‍ അരിവിതരണം മുടങ്ങില്ല. മുന്‍കൂര്‍ പണം നല്‍കാതെ തന്നെ റേഷന്‍ വ്യാപാരികള്‍ക്ക്  സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഭക്ഷ്യ സംഭരണകേന്ദ്രങ്ങളില്‍ നിന്നും അരി വിട്ടു കൊടുക്കാന്‍ ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്‍കി. പണം മുൻ‌കൂർ നൽകാതെ അരിയും ആട്ടയും ഭക്ഷ്യസംഭരണ കേന്ദ്രങ്ങളിൽ നിന്നും നൽകാനാണ് നിർദേശിച്ചിട്ടുള്ളത്.

റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യും. കമ്മീഷന്‍ തുക കുടിശ്ശികയായതിനാല്‍ മുന്‍കൂര്‍ പണമടച്ച് അരിയേറ്റെടുക്കാന്‍ റേഷന്‍ വ്യാപാരികള്‍ തയ്യാറല്ലെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ  പിന്നാലെയാണ് ഭക്ഷ്യ വകുപ്പിന്‍റെ നടപടി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button