ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. നിലവിൽ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം.  ജൂൺ 1 ന്  രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.

നേരത്തെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു. എന്നാൽ അന്ന് ജസ്റ്റിസ് എസ്‌വി ഭട്ടിക്ക് കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായാണ് കേന്ദ്രസർക്കാർ നിയമനം നൽകിയത്.

സുപ്രീം കോടതി കൊളീജിയം മുൻപ് ശുപാർശ ചെയ്ത പ്രകാരമാണ് ജസ്റ്റിസ് എസ്‌വി ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

Comments

COMMENTS

error: Content is protected !!