KERALAMAIN HEADLINES
2024 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം:2024 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ്ണ ലോഗിൻ വഴിയാണ് സ്‌കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ നടത്തേണ്ടത്.
ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ സമ്പൂർണ്ണ ലോഗിനിൽ ലഭ്യമാണ്. ഈ മാസം 12ാം തീയതിക്കു മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കുന്നതല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments