സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളും ലേണേഴ്‌സ് ടെസ്റ്റുകളും പരിഷ്കരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളും ലേണേഴ്‌സ് ടെസ്റ്റുകളും പരിഷ്കരിക്കുന്നു.  . മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്കരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കാഠിന്യമേറിയതാക്കാനാണ് തീരുമാനം.  നിലവിൽ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമാണെന്നതും, ഡ്രൈവിങിൽ മികവില്ലാത്തതുമാണ് അപകടങ്ങൾ വര്‍ധിക്കുന്നതിന് കാരണം  നിഗമനത്തിലാണ് മന്ത്രി പരിഷ്കാരങ്ങൾക്ക് നിര്‍ദ്ദേശം നൽകിയത്.

ഗതാഗത വകുപ്പ്, പരിഷ്കാരം സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കുന്നതിനായി  സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അധ്യക്ഷനായ പത്തംഗ കമ്മീഷനെ നിയമിച്ചു.  ഇവരോട് ഒരാഴ്ചക്കുള്ളിൽ നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം വലിയ പരിഷ്കാരങ്ങൾക്കാണ് മന്ത്രിയുടെ നീക്കം.
Comments
error: Content is protected !!