KERALA

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ ഐ പി യോഗത്തില്‍ തീരുമാനിച്ചു പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷകൾ.

എസ് എസ് എല്‍ സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍  പ്രൈമറി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ 26 വരെയായിരിക്കും വാര്‍ഷിക പരീക്ഷകൾ നടക്കുക. മുസ്ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് റമദാന്‍ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button