KERALAVADAKARA

ഭിന്നശേഷിക്കാരായവർക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ‘പ്രഭ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

വടകര: പൊതു വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ല വടകര ക്ലസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായവർക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ‘പ്രഭ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.  ചടങ്ങിൽ മേഖല ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

വളർന്ന് വരുന്ന തലമുറയിൽ സൃഷ്ടിക്കേണ്ട നന്മയുടെ അവബോധമാണ് പ്രഭ പദ്ധതിയിലൂടെ പകർന്ന് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യ സേവനത്തിനുള്ള ത്യാഗ നിർഭരമായ സന്നദ്ധത ഇതുവഴി പ്രകടമാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൻ എസ് എസ് പ്രാേഗ്രാം കോർഡിനേറ്റർ ഡോ. ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. എൻ എസ് എസ് വടകര ക്ലസ്റ്റർ കോഡിനേറ്റർ കെ ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ അജിത ചീരാംവീട്ടിൽ, എൻ എസ് എസ് ആർ പി സി മനോജ് കുമാർ കണിച്ചുകുളങ്ങര, ശ്രീനാരായണ എച്ച് എസ് എസ് മാനേജർ കെ കെ ജനാർദ്ദനൻ, ശ്രീ നാരായണ എച്ച് എസ് എസ് പ്രിൻസിപ്പാൾ ദിനേശ് കരുവാങ്കണ്ടി, വടകര ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ എച്ച് എസ് എസ് ജില്ലാ കോർഡിനേറേറ്റർമാരായ എസ് ശ്രീചിത്ത് സ്വാഗതവും എം കെ ഫൈസൽ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പദ്ധതിയുടെ ഭാഗമായി നൂറോളം ഗുണഭോക്താക്കൾക്ക് വീൽചെയറുകൾ, വാട്ടർ ബെഡ്ഡുകൾ , ബി പി അപ്പാരറ്റസ്, ജെൽ പാക്ക്സ്, സ്റ്റതസ്കോപ്പ്, എയർ സൈക്കിൾ, വാക്കർ, ഊന്നുവടി , എക്സർസൈസ് ടേബിൾ, ഹിയറിങ് എയ്ഡ് ബാറ്ററികൾ തുടങ്ങി ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ  വിതരണം ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button