സംസ്ഥാന സ്‌കൂള്‍ കലോത്സവം; മത്സരിച്ച എല്ലാ ഇനത്തിലും എ ഗ്രേഡ് നേടി ജില്ലയില്‍ ഒന്നാം സ്ഥാനത്ത് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.
തിരുവങ്ങൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ പൊതുവിദ്യാലയമെന്ന ഖ്യാതി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മത്സരിച്ച അഞ്ചിനങ്ങളിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒമ്പത് ഇനത്തിനും എ ഗ്രേഡ് നേടി. ഇതോടെ മത്സരിച്ച എല്ലാ ഇനത്തിലും എ ഗ്രേഡ് നേടിയ വിദ്യാലയമായി തിരുവങ്ങൂര്‍ മാറി.
14 മത്സരങ്ങളില്‍ പങ്കെടുത്ത് 50 പോയിന്റാണ് സ്‌കൂള്‍ വാരിക്കൂട്ടിയത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍
നാടക മത്സരത്തില്‍ ഫസ്റ്റ് എ ഗ്രേഡ്, അറബനമുട്ട് ഫസ്റ്റ് എ ഗ്രേഡ്, സംസ്‌കൃത പദ്യോച്ചാരണം,
ഓട്ടന്‍ തുള്ളല്‍, മോണോ ആക്ട്, ചെണ്ടമേളം, കഥകളി ഗ്രൂപ്പ്, കഥകളി-ആണ്‍, കഥകളി പെണ്‍ എന്നിവയിലെല്ലാം എ ഗ്രേഡ് നേടി.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍
ദഫ്മുട്ട്, ഇംഗ്ലീഷ് സ്‌കിറ്റ്, ഇംഗ്ലീഷ് പ്രസംഗം, ഓയില്‍ പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംങ് എന്നിവയിലും എ ഗ്രേഡ് നേടി. ഇവക്ക് പുറമേ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തിലെ ഏറ്റവും നല്ല നടിയും പ്രത്യേക ജൂറി പരാമര്‍ശവും ഇതേ സ്‌കൂളിനാണ്. സംസ്‌കൃത കലോത്സവത്തിന്റെ പോയിന്റ് നില ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കാറില്ല. ജില്ലയിലെ അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സിനാണ് പോയന്റ് നിലയില്‍ ഒന്നാം സ്ഥാനം.