LOCAL NEWS
ഇന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. രാത്രി എട്ട് മണി വരെ കടകൾ തുറക്കില്ല. വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് സമരം.
സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസമാണ് കടയടപ്പ് സമരം. യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.
ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക, വ്യാപര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ച് വ്യാപര മന്ത്രാലയം രൂപവത്കരിക്കുക തുടങ്ങിയ 29 ആവശ്യങ്ങളുന്നയിച്ചാണ് സമിതി യാത്ര സംഘടിപ്പിച്ചത്.
Comments