തിരുവനന്തപുരം: സബ്സിഡി ഉല്‍പന്നങ്ങള്‍ പകുതി പോലും ലഭ്യമില്ലാതെ സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍. ആറ് ജില്ലകളില്‍ ഫെയറുകള്‍ തുടങ്ങിയെങ്കിലും സബ്സിഡിയുള്ള 13 ഉല്‍പന്നങ്ങളില്‍ നാലെണ്ണം മാത്രമാണ് എത്തിക്കാൻ കഴിഞ്ഞത്. പഞ്ചസാര ഒഴികെയുള്ള മുഴുവന്‍ ഉല്‍പന്നങ്ങളും ഉടന്‍ എത്തുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.
ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറുകളുള്ളത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സബ്സിഡി ഉല്‍പന്നങ്ങളുടെ വിലയിലും മാറ്റം വരുത്തുമെന്നൊരു പ്രചാരണമുണ്ടായിരുന്നെങ്കിലും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കുടിശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കാത്തതിനെ തുടര്‍ന്നുള്ള വിതരണക്കാരുടെ സിസ്സഹകരണവും ഉല്‍സവകാലത്തെ സാധനങ്ങളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട് .കഴിഞ്ഞ ക്രിസ്തുമസിന് അഞ്ചിടത്തായിരുന്നു ഫെയറെങ്കില്‍ ഇക്കുറിയത് ആറാക്കി ഉയര്‍ത്തിയിരുന്നു.