KOYILANDILOCAL NEWS
മങ്ങാട്ടുമ്മൽ ക്ഷേത്രം കളംപാട്ട് ഉത്സവത്തിന്റെ ഫണ്ട് ഏറ്റുവാങ്ങി
മേപ്പയ്യൂർ മങ്ങാട്ടുമ്മൽ പരദേവതാക്ഷേത്രത്തിലെ ഈ വർഷത്തെ തേങ്ങയേറും കളംപാട്ട് മഹോത്സവും ഡിസംബർ 16, 17, 18 തിയ്യതികളിൽ നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി നടന്ന ഫണ്ട് ശേഖരണ ഉദ്ഘാടനം സരസ ബാലൻ ഉത്സവാഘോഷ കമ്മറ്റി ചെയർമാൻ കെ കെ നാരായണന് നല്കി നിർവ്വഹിച്ചു.
ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡണ്ട് ആർ കെ രമേശൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി എം എം ബാബു. പി എംമുരളിധരൻ, സി എം ബാലൻ, സുധാകരൻ പി, ചന്ദ്രൻ കിഴക്കയിൽ, സന്തോഷ് ചെറുവത്ത്, വിനോദൻ സി, റീന പടിക്കൽ, ദേവരാജൻ ശംഭൂസ്, മനോഹരൻ ഉഷസ് എന്നിവർ സന്നിഹിതരായിരുന്നു.
Comments