ജീവതാളം പദ്ധിതി നരിപ്പറ്റ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു

നരിപ്പറ്റ പഞ്ചായത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമഗ്ര സാമൂഹിക പ്രതിരോധ പരിപാടിയായ ജീവതാളം പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഷിജു ഇ കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു .

മെഡിക്കൽ ഓഫീസർ ഡോക്ടർ ബി ഗ്രീഷ്മപ്രിയ വിഷയ അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ബീന, ഷീജ നന്ദൻ , ടി പി പവിത്രൻ , സിപി കുഞ്ഞബ്ദുള്ള, ഹമീദ് മാസ്റ്റർ 1 ഓ വിനോദൻ, സിപി കുഞ്ഞിരാമൻ, ഹിബ ഫാത്തിമ എന്നിവർ സംസാരിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു പ്ലാക്കൽ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!