CALICUTDISTRICT NEWS
എൻജിൻ തകരാറ് മൂലം കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈൻ എൻഫോഴ്‌സ്‌മെന്റ്
കോഴിക്കോട്: കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈൻ എൻഫോഴ്‌സ്‌മെന്റ്. പുതിയാപ്പയിൽ നിന്ന് പുറപ്പെട്ട തോണിയാണ് എൻജിൻ തകരാറ് മൂലം കടലിൽ കുടുങ്ങിയത്. രണ്ട് പേരാണ് തോണിയിലുണ്ടായിരുന്നത്. ഏലത്തൂർ സ്വദേശി രജീഷ്, വിപിൻ എന്നിവരാണ് കടലിൽ കുടുങ്ങിയത്.
എൻജിൻ തകരാറിലായതിനെ തുടർന്ന് വിവരം മറൈൻ എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. ബേപ്പൂരിൽ നിന്നെത്തിയ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം ബോട്ടിൽ തോണി കെട്ടിവലിച്ച് കരയിലെത്തിക്കുകയായിരുന്നു.
Comments