Uncategorized

ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെ 3 മണി വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിലെ പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പ്രതികൾ പറഞ്ഞു. പദ്മകുമാറിന്റെ ഭാര്യ വനിതയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചത്. പത്മകുമാറും ഭാര്യ അനിതയും കൂടെ പാരിപ്പള്ളിയിൽ ഓട്ടോയിൽ ഗിരിജയുടെ കടയിൽ എത്തി. ഈ സമയം കുട്ടിക്കൊപ്പം മകൾ അനുപമ കാറിൽ ഇരുന്നു. പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിൽ വിളിച്ചത് അനിതയാണ്.

അതിര്‍ത്തിക്കപ്പുറം പുളിയറയ്ക്കും ചെങ്കോട്ടയ്ക്കും ഇടയില്‍ പുതുര്‍ എന്ന സ്ഥലത്ത് നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ നീലക്കാറിലാണ് മൂന്നു പേരും എത്തിയത്. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ അവിടെ കാത്തുനിന്ന വനിതാ പൊലീസ് അടങ്ങുന്ന പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്.

Comments

Related Articles

Back to top button