KOYILANDILOCAL NEWS
പൊയിൽക്കാവിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി

പൊയിൽക്കാവ്: കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. പാറക്കൽ താഴ പുതിയ പുരയിൽ പാർവതി (63) യുടെ മൃതദേഹമാണ് എലത്തൂർ കോസ്റ്റൽ പോലീസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ നാലര മണി മുതൽ ഇവരെ കാണാനില്ലായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. ഭർത്താവ് ഗോപി. മക്കൾ സംജാദ്, സന്ധ്യ. മരുമക്കൾ സന്ധ്യ, സുധീർ.
Comments