അടിപ്പാതയ്ക്കായി പുതിയ സമര മുറയുമായി കുരുന്നുകളും

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മാർഗ്ഗതടസ്സം മാറ്റി കിട്ടാൻ വേറിട്ട സമരമുറയുമായി കുരുന്നുകളും. പൊയിൽക്കാവിൽ ദേശീയ പാത മുറിച്ചുകടക്കാൻ കഴിയാത്ത സാഹചര്യം മാറി കിട്ടാൻ അധികാരികൾ കണ്ണ് തുറക്കണമെന്ന അഭ്യർത്ഥനയുമായി എടക്കുളം വിദ്യാ തരംഗിണി എൽ പി.സ്കുളിലെ വിദ്യാർത്ഥികൾ കത്ത് എഴുതി പോസ്റ്റ് ചെയ്തു. വിദ്യാലയ മുറ്റത്ത് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ കത്ത് അയച്ച് അവരുടെ ഉത്കണ്ഠ അധികാരികളെ അറിയിക്കുന്ന പുതിയ സമര രീതിയാണ് കുരുന്നുകൾ ആവിഷ്ക്കരിച്ചിരിക്കുന്നത്.

Comments

COMMENTS

error: Content is protected !!