സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഈ വര്‍ഷം 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്രതീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഈ വര്‍ഷം 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസകരമാണ് ഈ തീരുമാനം. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായി നിരന്തരം നടത്തിയ കത്തിടപാടുകളുടെ ഭാഗമായാണ് കേന്ദ്രം തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിയത്.
കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിന് പിന്നാലെ ഡിസംബര്‍ 19ന് 2,000 കോടി രൂപ കേരളം കടമെടുക്കും. ക്രിസ്തുമസ് പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായാണ് സര്‍ക്കാര്‍ ഈ തുക കടമെടുക്കുന്നത്. പെന്‍ഷന്‍ കമ്പനിയും കിഫ്ബിയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9422.1 കോടി രൂപ കടമെടുത്താതായാണ് സിഎജിയുടെ കണക്ക്. ഈ കണക്ക് പ്രകാരമാണ് 2022-23 മുതല്‍ മൂന്നു വര്‍ഷങ്ങളിലായി കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.