KERALA
സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments