LOCAL NEWS
ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് മുന്നോടിയായി ക്ലീൻ ഡ്രൈവ് നടത്തി.
![](https://calicutpost.com/wp-content/uploads/2023/12/01-33.jpg)
ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് മുന്നോടിയായി ക്ലീൻ ഡ്രൈവ് നടത്തി.
ബേപ്പൂർ മറൈൻ ബീച്ച്, ബേപ്പൂർ പരിസരം , ചാലിയം ബീച്ച് എന്നിവിടങ്ങളിലാണ് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
ബീച്ച് പരിസരത്ത് നിന്നും പ്ലാസ്റ്റിക്ക്, ജൈവ- അജൈവ മാലിന്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് വൃത്തിയാക്കി. ക്ലീൻ ഡ്രൈവിൽ സ്‌റ്റുഡൻസ് പോലീസ് കേഡറ്റ്, എൻ എസ് എസ് വളന്റിയർമാർ, ബേപ്പൂർ ഫെസ്റ്റ് വളന്റിയർമാർ, കുടുംബ ശ്രീ പ്രവർത്തകർ, ശുചിത്വ മിഷൻ പ്രവർത്തകർ, ഡിടിപിസി ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി.
ബേപ്പൂർ ബീച്ചിന് പുറമെ ചാലിയാറിന്റെ തീരത്തും
മറീന ബീച്ചിലും ഫറോക്ക് നല്ലൂർ സ്റ്റേഡിയത്തിലും കോഴിക്കോട് ബീച്ചിലുമായാണ് ബേപ്പൂർ ഫെസ്റ്റ് നടക്കുന്നത്.
Comments