DISTRICT NEWS

കോഴിക്കോട്-വയനാട് തുരങ്ക പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും

കോഴിക്കോട്: കോഴിക്കോട്-വയനാട് തുരങ്ക പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. താമരശേരി ചുരം റോഡിന് ബദലായി നിര്‍മിക്കുന്ന തുരങ്ക പാതക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അടക്കം പ്രാഥമിക അനുമതി ഇതിനോടകം ലഭിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി.ഏഴ് കിലോമീറ്ററിലധികം ദൂരത്തിലാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മിക്കുന്നത്.

തുരങ്ക പാത നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അദേഹം പറഞ്ഞു. ഭൂമി നഷ്ടമാക്കുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ് കോ നടത്തിയ സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് അനുസരിച്ച് പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുമായി വയനാട്, കോഴിക്കോട് ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തിയതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button