ഹോട്ട്സ്പോട്ടുകളിൽ നിന്ന് 359 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു


കോവിഡ് – 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ട്സ്പോട്ടുകളായ കോർപ്പറേഷൻ, എടച്ചേരി, അഴിയൂർ, ഏറാമല, കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽ നിന്നും സ്രവസാംപിളുകൾ എടുത്ത് പരിശോധനക്കയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു.  മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള പ്രത്യേക നടപടിയുടെ ഭാഗമായി ആണ്‌ സാമ്പിള്‍ ശേഖരണം.

ആകെ 359 സ്രവ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കത്തിൽപ്പെട്ടവർ , ഗർഭിണികൾ, കമ്മ്യൂണിറ്റി വളണ്ടിയർമാർ , ഫീൽഡ് തലത്തിലും ആരോഗ്യ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന ജീവനക്കാർ, 60 വയസ്സിനുമേൽ പ്രായമുള്ളവർ, തദ്ദേശ സ്ഥാപനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ തുടങ്ങിയവരിൽ നിന്നുമാണ് സാംപിളുകൾ എടുത്തത്.
കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി, കൊയിലാണ്ടി വടകര നാദാപുരം എന്നീ ആശുപത്രികളിലെ ടീം മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്നും സാം പിളുകൾ ശേഖരിച്ചു. വടകരയിൽ – 48 സാംപിളുകളും ബീച്ച് ആശുപത്രി -70, കോടഞ്ചേരി -50, അഴിയൂർ-49, നാദാപുരം – 82, ഓർക്കാട്ടേരി – 60 ആകെ 359 സാംപിളുകളാണ് ശേഖരിച്ചത്.

Comments

COMMENTS

error: Content is protected !!