വിവാഹ ബന്ധം വേര്‍പെടുത്തിയാലും കുട്ടിയുടെ സ്‌കൂള്‍ രേഖകളില്‍ പിതാവിന്റെ പേര് ചേര്‍ക്കാം അച്ഛന്റെ പേര് രേഖപ്പെടുത്തുന്നത് നിഷേധിക്കാന്‍ അമ്മയ്ക്ക് അധികാരമില്ലെന്നും കോടതി
ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് കരുതി കുട്ടികളുടെ സ്‌കൂള്‍ രേഖകളില്‍ അമ്മയുടേയും അച്ഛന്റേയും സ്ഥാനമോ പേരോ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്‌കൂള്‍ രേഖകളില്‍ കുട്ടിയുടെ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നത് നിഷേധിക്കാന്‍ അമ്മയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. സ്‌കൂള്‍ രേഖകളില്‍ രണ്ട് മാതാപിതാക്കളുടെയും പേരുകള്‍ ചേര്‍ക്കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി സ്‌കൂളിനോട് നിര്‍ദ്ദേശിച്ചു.
കുട്ടിയുടെ പിതാവെന്ന നിലയില്‍ സ്‌കൂള്‍ രേഖകളില്‍ തന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായാണ് പിതാവ് കോടതിയെ സമീപിച്ചത്. 2015ല്‍ വിവാഹമോചനം നേടിയെങ്കിലും രക്ഷാകര്‍ത്താവെന്ന നിലയില്‍ പിതാവിന്റെ സ്ഥാനം നിലനില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.