പൊതുപരിപാടിയിൽ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ സംഭവത്തിൽ നിയമസഭയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: പൊതുപരിപാടിയിൽ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ സംഭവത്തിൽ നിയമസഭയിൽ ഖേദം പ്രകടിപ്പിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്ന് മന്ത്രി ആരോപിച്ചു.

‘ഞാനുൾപ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ മുൻപന്തിയിലുള്ളവരാണ്. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദേശതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം ആവശ്യമാണ്. അല്ലെങ്കിൽ വർദ്ധിച്ചുവരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാൻ എന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കുവാനോ എതിരായി കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടില്ല’- സജി ചെറിയാൻ പറഞ്ഞു.

ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗമധ്യേയുള്ള പരാമര്‍ശങ്ങള്‍ ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നെന്നും മന്ത്രി പറഞ്ഞു.

Comments
error: Content is protected !!