വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയാണെന്ന് പെൺകുട്ടിയുടെ സഹോദരൻ
വണ്ടിപ്പെരിയാർ: ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയാണെന്ന് പെൺകുട്ടിയുടെ സഹോദരൻ. പല കാര്യങ്ങളും പൊലീസിനോട് പറയരുതെന്ന് അർജുൻ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും അർജുൻ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണെന്നും പെൺകുട്ടിയുടെ സഹോദരൻ വ്യക്തമാക്കി. പെൺകുട്ടിയുടെ മരണശേഷം അർജുന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും സഹോദരൻ ചൂണ്ടിക്കാട്ടുന്നു.
കുട്ടിയുടെ ശരീരത്തിൽ നിന്ന് മുടിയും നഖവും മറ്റും കിട്ടി എന്ന് അറിഞ്ഞപ്പോൾ അർജുൻവ ല്ലാതെ ഭയന്നു. പല കാര്യങ്ങളും പൊലീസിനോട് പറയരുതെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും പെൺകുട്ടിയുടെ സഹോദരൻ വെളിപ്പെടുത്തി. പ്രതി അർജുൻ തന്നെയാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ഇപ്പോഴും പറയുന്നത്.
അതേസമയം പ്രതിയെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നാവശ്യപ്പെട്ട് ആറു വയസ്സുകാരിയുടെ മാതാപിതാക്കൾ സ്വകാര്യ ഹർജി നല്കുന്നതിനുളള നടപടികൾ തുടങ്ങി. സർക്കാർ നൽകുന്ന അപ്പീൽ ഹർജിയിലും പെൺകുട്ടിയുടെ കുടുംബം കക്ഷി ചേരും. കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്തതാവും പ്രധാനമായും കുടുംബം ഉന്നയിക്കുക. നിലവിലെ വിധി റദ്ദ് ചെയ്യുന്നതിനും കേസിൽ അർജുനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളഉം ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഡി ജി പിയെ അറിയിക്കും.