സര്‍ക്കാര്‍ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

തിരുവനന്തപുരം: സര്‍ക്കാര്‍ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. കരടില്‍ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശം ഇല്ല. ഫയല്‍ രാജ്ഭവന്‍  സര്‍ക്കാരിന് കൈമാറും. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരില്‍ പുതുതായി രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്. മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നിയമസഭയില്‍ വിവിധ ബില്ലുകള്‍ നിയമസഭയിലെത്തും.

നയപ്രഖ്യാപനത്തിന് ഗവര്‍ണറെ രാജ്ഭവനിലെത്തി സ്പീക്കര്‍ ക്ഷണിച്ചിരുന്നു. മാര്‍ച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തില്‍ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്.  ജനുവരി 29 മുതല്‍ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.

Comments
error: Content is protected !!