തിരുവള്ളൂരില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ ചാടി മരിച്ചു

വടകര: തിരുവള്ളൂരില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ വീണ് മരിച്ചു. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ്, കശ്യപ്(6) എന്നീ കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം  കിണറ്റില്‍ ചാടുകയായിരുന്നു.

ഇളയകുട്ടിയ്ക്ക് ആറ് മാസമാണ് പ്രായം. ഭര്‍ത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം അഖിലയുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. പൊലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്താനായി അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

‘നിധീഷേട്ടാ ഞാൻ പോവുന്നു മക്കളെയും കൂടെ കൂട്ടുന്നു ഇനി വയ്യ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും കാണാം. അച്ഛനെയും അമ്മയെയും നല്ലണം നോക്കണം ‘ ഇങ്ങനെയാണ് അഖിലെയെന്ന അനന്ത ലക്ഷ്മിയുടെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

Comments
error: Content is protected !!