LOCAL NEWS
ചതുപ്പു കുണ്ടിൽ വീണ പശുവിനെ രക്ഷിച്ചു.
പെരുവട്ടൂർ ജാനകി വില്ലയിൽ പുഷ്പയുടെ പശുവാണു കുഴിയിൽ വീണത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും പശുവിനെ പൊട്ടിയ സ്ലേവ് മാറ്റി സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി.
സേനാംഗങ്ങളായ ഗ്രേഡ്:അസി സ്റ്റേഷൻ ഓഫീസർ പ്രദീപ് ,ഫയർ&റെസ്ക്യൂ ഓഫീസർമാരായ സിധീഷ് നിധിപ്രസാദ് ,അരുൺ, വിഷ്ണു, രാകേഷ്, നിധിൻരാജ്, ജിനീഷ്‌കുമാർ ഹോംഗാർഡുമാരായ രാകേഷ് ,പ്രദീപ് ,ബാലൻ എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കുചേർന്നു.
Comments