യൂത്ത് കോൺഗ്രസ്സ് നേതാവിൻ്റെ വീടിന് നേരെ കല്ലേറ്

പേരാമ്പ്ര: യൂത്ത് കോൺഗ്രസ്സ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡണ്ട് മാവില കണ്ടിസബീറിൻ്റെ മരുതേരി ഊടുവഴിയിലുള്ള വീടിന് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. വീടിൻ്റെ ജാലക ച്ചില്ലുകളും ഫർണ്ണിച്ചറുകളും എറിഞ്ഞു തകർത്തിട്ടുണ്ട്. സബീറിൻ്റെ മാതാവ് അലീമ്മയ്ക്ക് ജനൽച്ചില്ലുകൾ തെറിച്ചു വീണ് പരിക്കേറ്റു. ഇവരെ പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സി പി എം ആണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡി സി സി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത് രാജൻ മരുതേരി നൊച്ചാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി എം പ്രകാശൻ എന്നിവർ ആവശ്യപ്പെട്ടു.

Comments

COMMENTS

error: Content is protected !!