KOYILANDILOCAL NEWS

സിവിൽ ഡിഫൻസ് സ്പോർട്സ് മീറ്റിൽ പങ്കെടുത്ത വളണ്ടിയർമാരെ അനുമോദിച്ചു

കൊയിലാണ്ടി : തൃശ്ശൂരിൽ വെച്ച് നടന്ന ആദ്യത്തെ സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് സ്റ്റേറ്റ് സ്പോർട്സ് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊയിലാണ്ടി യൂണിറ്റ് സിവിൽ ഡിഫൻസ് വളണ്ടിയർമാരെ സ്റ്റേഷനിൽ വച്ച് അനുമോദിച്ചു.

സ്റ്റേഷൻ ഓഫീസർ ശരത് പികെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ എസ് ടി ഒ പ്രമോദ് പി കെ,ഗ്രേഡ് എ എസ് ടി ഒ ബാബു പി കെ, കോ ഓർഡിനേറ്റർ ഷിജു ടി പി, എഫ് ആർ ഒ മാരായ അനൂപ്, നിതിൻ രാജ്, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ അനുമോദന പ്രസംഗം നടത്തി. ജേതാക്കൾക്ക് മൊമെന്റൊ വിതരണം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് സി ഡി വി പോസ്റ്റ് വാർഡൻ രഗിത സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button